Posted On
date_range Updated On
date_range പാലക്കാട് മുപ്പതോളം കഞ്ചാവ് ഉപഭോക്താക്കൾ പൊലീസ് പിടിയിൽ
പാലക്കാട്: ടൗണിൽ രണ്ട് ദിവസമായി നടത്തിവന്ന കഞ്ചാവ് റെയ്ഡിൽ ഏകദേശം മുപ്പതോളം കഞ്ചാവ് ഉപഭോക്താക്കളെ ടൗൺ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു , കഞ്ചാവ് മൊത്ത വിതരണക്കാരനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും പേർ പിടിയിലായത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്.
ടൗൺ പരിസരങ്ങളിലും അയൽ പ്രദേശങ്ങളിൽ നിന്നും ദൂരദിക്കുകളിൽ നിന്നു പോലും കഞ്ചാവ് വാങ്ങുവാൻ ആളുകൾ എത്തുന്നതായി സ്ഥിരീകരിച്ചു. മൊബൈൽ ഫോണിലേക്ക് ആവശ്യക്കാർ വിളിക്കുമ്പോൾ ടൗണിലെ വിവിധ സ്ഥലങ്ങളിലേക്ക് വരുത്തിച്ചാണ് വിൽപന നടത്തുന്നത്.
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരാണ് പ്രധാന ഉപഭോക്താക്കൾ. കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിൽ കൊണ്ടുവന്ന് കേസ്സെടുത്ത ഉപദേശിച്ച് വീട്ടുകാർകൊപ്പം പറഞ്ഞു വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.