Posted On
date_range Updated On
date_range ജി. സുധാകരനെതിരെയുള്ള കേസിന്റെ പുരോഗതി അറിയിക്കണം -മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം
തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ജി. സുധാകരനെതിരെയുള്ള കേസിന്റെ പുരോഗതി അറിയിക്കണം -മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം. 2025 മെയ് 16-ന്, ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ജി. സുധാകരനെതിരെ എഫ്.ഐ.ആർ (നമ്പർ 0698/2025) രജിസ്റ്റർ ചെയ്തതായി ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തെ അറിയിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു .
ഈ വിഷയം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോട്, ഈ കേസിൻറെ പുരോഗതി യഥാസമയം അറിയിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയതായും മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ ഓഫീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.