തിരുവനന്തപുരം: ജനങ്ങളുടെ ദുരിതം വകവെക്കാതെ ഇന്ധനകമ്പനികൾ വീണ്ടും വില വർധിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിന് 98.58ഉം ഡീസലിന് 93.80ഉം രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 98.21ഉം ഡീസലിന് 95.16ഉം ആയി വർധിച്ചു.
26 ദിവസത്തിനിടെ 14 തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. കോവിഡിനിടയിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് അടിക്കടിയുള്ള വിലവർധന വലിയ ദുരിതമാണ് തീർക്കുന്നത്. എന്നാൽ, ഇതൊന്നും കാണാതെ ജനവിരുദ്ധ നടപടിയുമായി മുന്നോട്ടുപോകുകയാണ് കമ്പനികളും സർക്കാറുകളും.
ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ കുറഞ്ഞവിലക്ക് ഇന്ധനം ലഭ്യമാകുേമ്പാഴാണ് ഈ ഇരുട്ടടി. അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനടക്കമാണ് ഇത് വഴിവെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.