മിഷേലിനെ ക്രോണിൻ ഉപദ്രവിച്ചിരുന്നെന്ന്​ സുഹൃത്തി​െൻറ മൊഴി

കൊച്ചി: ദുരൂഹസാഹചര്യത്തിൽ മരിച്ച സി.എ വിദ്യാർഥിനി മിഷേൽ ഷാജിയെ ക്രോണിൻഉപദ്രവിച്ചിട്ടുണ്ടെന്ന്​ സുഹൃത്തി​​െൻറമൊഴി. ക്രോണിൽ നിന്ന്​ നിരന്തരം സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ട്​. മിഷേലിനെ ക്രോണിൻ അടിക്കുക വരെ ചെയ്​തിട്ടുണ്ട്​. അപ്പോഴൊക്കെ പിടിച്ചു നിന്ന മിഷേൽ ഇപ്പോൾ ആത്​മഹത്യ ചെയ്യുമെന്ന്​ കരുതുന്നില്ലെന്നും സുഹൃത്ത് ​പറഞ്ഞു. ചെ​ന്നൈയിലുള്ള സുഹൃത്താണ്​ പൊലീസിന്​ മൊഴി നൽകിയത്​.

കാണാതായ ദിവസവും രാവിലെ മിഷേൽ തന്നെ വിളിച്ചിരുന്നു. വളരെ സന്തോഷത്തോടു കൂടിയാണ്​ സംസാരിച്ചത്​. 27ന്​ കാണാമെന്ന്​ പറഞ്ഞിരുന്നതായും സുഹൃത്ത്​ പൊലീസിനോട്​ വെളി​പ്പെടുത്തി.

​ക്രോണിനുമായുള്ള കലഹത്തിനൊടുവിൽ ജീവനൊടുക്കിയെന്ന പൊലീസ്​ ഭാഷ്യം നിരാകരിക്കുന്നതാണ്​ സുഹൃത്തി​​െൻറ മൊഴി.

Tags:    
News Summary - friend says cronin attack mishel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.