30 യൂനിറ്റ്​ വരെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക്​ വൈദ്യുതി സൗജന്യം

തിരുവനന്തപുരം: കോവിഡ്​ പ്രതിസന്ധിയുടെയും ലോക്​ഡൗണി​െൻറയും സാഹചര്യത്തിൽ വൈദ്യുതി നിരക്കിൽ ആശ്വാസ നടപടികൾ പ്രഖ്യാപിച്ച്​ സർക്കാർ. മാസം കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നവർക്കും വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്കും സിനിമ തിയറ്ററുകൾക്കും ഇതി​െൻറ ഗുണം ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇളവുകൾ പ്രഖ്യാപിച്ചത്​.

*മാസം 30 യൂനിറ്റ്​ വരെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക്​ വൈദ്യുതി സൗജന്യമാക്കി. 500 വാട്​സ്​ വരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം ശരാശരി ഉപഭോഗം 20 യൂനിറ്റ്​ വരെ മാത്രമുള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ്​ സര്‍ക്കാര്‍ സബ്സിഡിയോടെ സൗജന്യ വൈദ്യുതി നല്‍കിയിരുന്നത്​. കണക്ടഡ് ലോഡ് വ്യത്യാസപ്പെടുത്താതെയാണ്​ ഇപ്പോൾ മാസം 30 യൂനിറ്റ് വരെ ഉപഭോഗമുള്ള വീട്ടുപഭോക്താക്കള്‍ക്ക് കൂടി സൗജന്യം നൽകുന്നത്​.

* 1000 വാട്സ് വരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 40 യൂനിറ്റ് വരെ മാത്രം ഉപഭോഗമുള്ളതുമായ ബി.പി.എല്‍ വിഭാഗത്തില്‍പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്​ ലഭിച്ചിരുന്ന നിരക്ക്​ 50 യൂനിറ്റ്​ വരെ ഉപയോഗിക്കുന്നവർക്കുകൂടി ലഭിക്കും. 40 യൂനിറ്റ്​ വരെ റെഗുലേറ്ററി കമീഷന്‍ യൂനിറ്റിന്​ 1.50 രൂപ എന്ന നിരക്കാണ്​ നിശ്ചയിച്ചിരുന്നത്​. കണക്ടഡ് ലോഡ് പരിധി വ്യത്യാസപ്പെടുത്താതെയാകും പ്രതിമാസം 50 യൂനിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്കുകൂടി ഇൗ നിരക്ക്​ അനുവദിക്കുക.

*വാണിജ്യ/വ്യവസായിക ഉപഭോക്താക്കള്‍ക്ക് 2021 മേയ് മാസത്തെ ഫിക്സഡ് / ഡിമാൻഡ്​​ ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കും.

സിനിമ തിയറ്ററുകള്‍ക്ക് 2021 മേയ് മാസത്തെ ഫിക്സഡ്/ഡിമാൻറ്​ ചാര്‍ജില്‍ 50 ശതമാനം ഇളവ് നല്‍കും. ഈ വിഭാഗങ്ങള്‍ക്ക് ഫിക്സഡ്/ ഡിമാൻഡ്​ ചാര്‍ജിന്മേല്‍ നല്‍കുന്ന ഇളവുകള്‍ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് 30.09.2021 വരെ പലിശ രഹിതമായി മൂന്നു തവണകള്‍ അനുവദിക്കും. ഈ വിഭാഗം ഉപഭോക്താക്കൾ പ്രസ്തുത കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണമായോ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കും.

Tags:    
News Summary - Free electricity for domestic customers with usage up to 30 units

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.