Posted On
date_range Updated On
date_range പോസ്റ്റൽ വോട്ടുകളിൽ തട്ടിപ്പ്: കെ. സുരേന്ദ്രൻ പരാതി നൽകി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണക്ക് പരാതി നൽകി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പോസ്റ്റൽ വോട്ടുകൾ സമാഹരിച്ചത്.
സീൽ ചെയ്ത കവറുകളിലല്ല, സഞ്ചിയിലാണ് പല ബൂത്തുകളിലും വോട്ടർമാരിൽനിന്ന് ബാലറ്റ് വാങ്ങിയത്. ഉപയോഗിക്കാത്ത പോസ്റ്റൽ ബാലറ്റുകൾ ദുരുപയോഗിക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. ഇതുസംബന്ധിച്ച് സ്ഥാനാർഥികൾക്കും രാഷ്ട്രീയപാർട്ടികൾക്കുമുള്ള ആശങ്ക പരിഹരിക്കണമെന്നും സുരേന്ദ്രൻ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.