സുജിത്ത് നെല്ല്യേരി, എൻ.ആർ. ഷബിത
കൊച്ചി: ഹയർസെക്കൻഡറി ജേണലിസം അധ്യാപകരുടെ സംഘടനയായ ഫ്രെയിംസിന്റെ സംസ്ഥാന പ്രസിഡന്‍റായി സുജിത്ത് നെല്ല്യേരിയെയും ജനറൽ സെക്രട്ടറിയായി എൻ.ആർ. ഷബിതയെയും തെരഞ്ഞെടുത്തു. കെ.കെ. സക്കീർ ഹുസൈൻ, കെ.എം. മുഹമ്മദ് അസ്‍ലം, എം.വി. ധനേഷ് (വൈസ് പ്രസി.), ബൈജു കോട്ടയിൽ, ധന്യ ചന്ദ്രൻ, കെ.കെ. ഷൗക്കത്ത് (ജോ. സെക്ര.), കെ.ബി. ഷൈബു (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ദിവ്യ കെ. തോമസ്, ഡോ. പി.എക്സ്. റോയ് തോമസ്, കെ. അബ്ദുൽ റഷീദ്, ഷെമ്മി സുരേഷ്, എം.കെ. മുഹമ്മദാലി, ശിൽപ രാജ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.
സംസ്ഥാന സമ്മേളനം ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു. ഡോ. പി.എക്സ്. റോയ് തോമസ് അധ്യക്ഷത വഹിച്ചു. എൻ.ആർ. ഷബിത, ഡോ. എസ്. സിന്ധു, വി. ദിലീപ് എന്നിവർ സംസാരിച്ചു. സർവിസിൽ നിന്ന് വിരമിക്കുന്ന കെ. തുളസീധരൻ, ഡോ. എസ്. സിന്ധു, ആർ. സുനിൽകുമാർ, എ. ബീന എന്നിവർക്ക് യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.