Posted On
date_range Updated On
date_range നാല് വയസുകാരിക്ക് ക്രൂരമർദനം; യുവാവ് അറസ്റ്റിൽ
കുണ്ടറ: നാല് വയസ്സുകാരിയെ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത യുവാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം വാളത്തുംഗൽ തൊടിയിൽ വീട്ടിൽ ആഷിക്കാണ് (26) പിടിയിലായത്.
കുട്ടിയെയും യുവതിയെയും പിതാവ് ഉപേക്ഷിച്ചു പോയിരുന്നു. കുറെക്കാലമായി ആഷിക്കിനൊപ്പമായിരുന്നു യുവതിയുടെ താമസം. നിരന്തരം മർദിക്കുന്നത് ശ്രദ്ധയിൽപെട്ട കുടുംബശ്രീ പ്രവർത്തകർ വിവരം വാർഡ് അംഗം സിദ്ദീക്കിനെ അറിയിക്കുകയും തുടർന്ന്, പൊലീസിൽ അറിയിക്കുകയുമായിരുന്നു. കുട്ടിയെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി.
ദേഹത്ത് അടിച്ചതിെൻറയും പൊള്ളിച്ചതിെൻറയും പാടുകളുണ്ട്. കുട്ടിയെയും മാതാവിനെയും മഹിളാമന്ദിരത്തിലാക്കി. വിദഗ്ധ പരിശോധനക്ക് വിധേയയാക്കും. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.