Posted On
date_range Updated On
date_range പാലക്കാട് ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ നാലുപേർക്ക് ഷോക്കേറ്റു; ഒരാൾ ഐ.സി.യുവിൽ
പാലക്കാട്: ഖത്തർ ലോകകപ്പ് ആരവങ്ങൾക്കിടെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിച്ചുകൊണ്ടിരുന്നവർ അപകടത്തിൽപെട്ടു. കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ നാലുപേര്‍ക്ക് ഷോക്കേറ്റു. പാലക്കാട് മേലാമുറിയിലാണ് അപകടം. ഒരാളെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
കട്ടൗട്ട് കെട്ടുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് നേരിട്ട് ഷോക്കേൽക്കുകയായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.