Posted On
date_range Updated On
date_range മുൻ ഡി.ജി.പി പ്രശസ്തിക്കായി എന്തും ചെയ്യും -ജോമോൻ പുത്തൻപുരയ്ക്കൽ
തിരുവനന്തപുരം: മുൻ ഡി.ജി.പി ആർ. ശ്രീലേഖ പ്രശസ്തിക്കുവേണ്ടി എന്തുംചെയ്യുന്ന വ്യക്തിയാണെന്നും കള്ളക്കഥകൾ മെനയാൻ വിദഗ്ധയാണെന്നും പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. സർവിസിലിരിക്കെ കുഞ്ഞിനെ കൊന്ന അമ്മയെ വരെ രക്ഷിക്കാൻ അവർ ശ്രമിച്ചു.
ഈ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് താൻ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. സർവിസിലിരിക്കെ ഒരു കേസിലും അന്വേഷണം നടത്തി പ്രതിയെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുത്ത ചരിത്രം ശ്രീലേഖക്കില്ല.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ശ്രീലേഖയുടെ ദിലീപ് അനുകൂല വെളിപ്പെടുത്തലിന് പിന്നാലെയാണ് ജോമോന്‍റെ പരാമർശം. പ്രശസ്തി ലഭിക്കാൻ എന്തും പറയുമെന്ന് ഓരോ ഘട്ടത്തിലും തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ജോമോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.