മുൻ ദേവികുളം എം.എൽ.എ എ.കെ മണി, അപകടത്തിൽപ്പെട്ട മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ ബൊലേറോ ജീപ്പ്
Posted On
date_range Updated On
date_range വാഹനാപകടം; മുൻ ദേവികുളം എം.എൽ.എ എ.കെ മണിക്ക് പരിക്ക്
പത്തനംതിട്ട: ദേവികുളം മുൻ എം.എൽ.എ എ.കെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപത്താണ് അപകടം. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ ബൊലേറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം നഷ്ട്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ മുൻ എം.എൽ.എ എ.കെ മണി, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജാ റാം, ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.