Posted On
date_range Updated On
date_range മുൻ കലക്ടർ എ. പത്മകുമാറിനെതിരായ കേസിൽ വിധി ഒക്ടോബർ നാലിന്
കോട്ടയം: തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോട്ടിലേക്ക് പാടം നികത്തിയുള്ള വഴി നിർമാണത്തിന് അനുമതി നൽകിയ മുൻ കലക്ടർ എ. പത്മകുമാറിനെതിരെ കേസെടുക്കണമെന്ന പരാതിയിൽ വിധി അടുത്ത മാസം നാലിന് പുറപ്പെടുവിക്കും.
കോട്ടയം വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പാടം നികത്തുന്നതിന് വേണ്ടി കലക്ടറായിരുന്ന പത്മകുമാർ അനുകൂല ഉത്തരവിറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.