Posted On
date_range Updated On
date_range കലാലയ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് നടപടി വേണം -വി.എസ്
തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിനെതിരായ ഹൈകോടതി വിധി ദൗർഭാഗ്യകരമെന്ന് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം. വിദ്യാർഥികളടക്കമുള്ളവർ പോരാട്ടത്തിലൂടെയാണ് രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുത്തതെന്നും വി.എസ് പറഞ്ഞു.
ചരിത്ര യാഥാർഥ്യം വിസ്മരിച്ച് കൊണ്ട് ഒരു നിലപാട് എടുക്കുന്നത് ശരിയല്ല. ജനാധിപത്യ രീതിയിലുള്ള സർക്കാർ രാഷ്ട്രീയ സ്വാതന്ത്ര്യം പരിരക്ഷിക്കാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.