കസ്റ്റംസി​െൻറ വ്യാജരേഖ നിർമിക്കൽ: പ്രതികളെ അറസ്റ്റു ചെയ്തു

കൊയിലാണ്ടി: കസ്റ്റംസി​െൻറ വ്യാജരേഖ നിർമിച്ചതിന് പൊലീസ് അറസ്റ്റുചെയ്ത മുത്താമ്പി തടോളിത്താഴ തോണിയാടത്ത് ഹനീഫ, ഊരള്ളൂർ സ്വദേശി ഷംസാദ് എന്നിവരെ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. ഹനീഫയെ ആഗസ്റ്റ് 16ന് രാത്രി അജ്ഞാത സംഘം വാഹനത്തിൽ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് മർദിച്ച് അവശനാക്കിയ ശേഷം വഴിയിൽ തളളി.

ഈ കേസിൻ്റെ അന്വേഷണത്തിനിടെയാണ് വ്യാജരേഖ നിർമിച്ച കാര്യം ശ്രദ്ധയിൽ പെട്ടത്. ഖത്തറിലായിരുന്ന ഹനീഫ മാർച്ച് 29 നാണ് നാട്ടിലെത്തിയത്. വരുമ്പോൾ പയ്യോളി സ്വദേശി ജുനൈദിനു നൽകാൻ ഇടനിലക്കാർ 720 ഗ്രാം സ്വർണം നൽകിയിരുന്നു. ഇത് തട്ടിയെടുക്കുന്നതിനാണ് വ്യാജരേഖ നിർമിച്ചത്

Tags:    
News Summary - Forged document of customs Defendants Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.