കാട്ടാന സുരക്ഷ: ജഡ്ജിമാരുടെ സംഘം വാളയാർ- പോത്തന്നൂർ റെയിൽവേ പാത സന്ദർശിച്ചു


ചെന്നൈ: കാട്ടാനകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതി‍െൻറ ഭാഗമായി മദ്രാസ് ഹൈകോടതി ജഡ്ജിമാരുടെ പ്രതിനിധി സംഘം പോത്തന്നൂർ- വാളയാർ റൂട്ടിലെ റെയിൽപാതകൾ പരിശോധിച്ചു. ഞായറാഴ്ച ജസ്റ്റിസുമാരായ വി.ബി.ആർ. സുബ്രഹ്മണ്യൻ, എൻ. സതീഷ്​കുമാർ, എം. ദണ്ഡപാണി, ആർ. പൊങ്കിയപ്പൻ, ജി.കെ. ഇളന്തിരയ്യൻ എന്നിവരടങ്ങുന്ന സംഘമാണ്​ എ,ബി എന്നീ റെയിൽപാതകൾ​ പരിശോധിച്ചത്​. ഒരു ബോഗി മാത്രം ഘടിപ്പിച്ച പ്രത്യേക ട്രെയിനിലാണ്​ സംഘമെത്തിയത്​. ആനകളുടെ സഞ്ചാരം സുഗമമാക്കാൻ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച്​ ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

Tags:    
News Summary - Forest Security: A team of judges visited the Walayar-Pothannur railway line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.