കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ ക​ത്തി​ച്ച പ​ട​ക്കം കൈയിലിരുന്ന് പൊട്ടി; വനംവകുപ്പ് ജീവനക്കാരന്​ പരിക്ക്

വ​ടു​വ​ഞ്ചാ​ൽ (വയനാട്​): നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ ക​ത്തി​ച്ച പ​ട​ക്കം കൈ​യി​ലി​രു​ന്ന് പൊ​ട്ടി വ​നം​വ​കു​പ്പ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു. മേ​പ്പാ​ടി റേ​ഞ്ച് ബ​ഡേ​രി സെ​ക്​​ഷ​ന് കീ​ഴി​ൽ വ​രു​ന്ന ചെ​ല്ല​ങ്കോ​ട് പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ പ​ട​ക്കം പൊ​ട്ടി​ക്കു​മ്പോ​ൾ താ​ൽ​ക്കാ​ലി​ക വാ​ച്ച​റാ​യ അ​നീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ അ​ര​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. വ​ല​ത് കൈ​യു​ടെ ര​ണ്ടു വി​ര​ലു​ക​ൾ​ക്കാ​ണ് പ​രി​ക്ക്.

ശ​നി​യാ​​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ചെ​ല്ല​ങ്കോ​ട് ച​ന്ദ്ര​ഗി​രി റി​സോ​ർ​ട്ട്​ പ​രി​സ​ര​ത്ത് എ​ത്തി​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ സെ​ക്​​ഷ​ൻ ഓ​ഫി​സ​റോ​ടൊ​പ്പം എ​ത്തി​യ അ​നീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ്​ അ​നീ​ഷി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Tags:    
News Summary - Forest department employee injured in firecracker explosion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.