ആദിത്യ ശ്രീ
തൃശൂർ: തിരുവില്വാമല പട്ടിപറമ്പ് സ്വദേശിനിയായ എട്ടുവയസുകാരി ആദിത്യ ശ്രീയുടെ മരണത്തെ കുറിച്ച് നിർണായക തെളിവുകൾ പൊലീസിനു ലഭിച്ചു. പന്നിപ്പടക്കം പൊട്ടിയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. നേരത്തെ ഫോൺ പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് നേരത്തെ കരുതിയിരുന്നത്. പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്ന് ഇപ്പോൾ സംശയം ഉയരുന്നത്. ഫൊറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചതോടെയാണ് മരണത്തിൽ വഴിത്തിരിവുണ്ടായത്.
നേരത്തെ പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം സംഭവ സ്ഥലത്ത് കണ്ടെത്തിയിരുന്നു. ഫോണിെൻറ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും പരിശോധിച്ചിരുന്നു. സംഭവത്തിൽ കുന്നംകുളം എ.സി.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഏപ്രിൽ 25നായിരുന്നു എട്ടുവയസുകാരി മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.