രാജേഷ് ആശുപത്രിയിൽ
Posted On
date_range Updated On
date_range സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവം; ഫോറന്‍സിക് പരിശോധന നടത്തി
മട്ടന്നൂര്‍: പഴശ്ശിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവത്തില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി വി. രാജേഷിനാണ് ബുധനാഴ്ച രാത്രി വെട്ടേറ്റത്.
സംഭവത്തിന് പിന്നില്‍ ആര്.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉരുവച്ചാലില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി പി. ശ്രീനാഥ്, പി. കുഞ്ഞികൃഷ്ണന്, പി. അജേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.