ഫ്ലൈ ​ഓ​വ​റി​ൽ ജോ​ലി ചെ​യ്യു​ന്ന  പൊ​ലീ​സു​കാ​രു​ടെ ചെ​രി​പ്പ​ഴി​പ്പിച്ചു

ശ​ബ​രി​മ​ല: ‘മാ​ധ്യ​മം’ വാ​ർ​ത്ത ഫ​ലം ക​ണ്ടു. സോ​പാ​ന​ത്തും മാ​ളി​ക​പ്പു​റം ഫ്ലൈ ​ഓ​വ​റി​ലും ആ​ചാ​രം ലം​ഘി​ച്ച് ജോ​ലി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​ർ​ക്ക് എ.​ഡി.​ജി.​പി​യു​ടെ ശാ​സ​ന. ഇ​തി​​െൻറ ഭാ​ഗ​മാ​യി മാ​ളി​ക​പ്പു​റം ഫ്ലൈ ​ഓ​വ​റി​ൽ ജോ​ലി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​ർ ചെ​രി​പ്പ​ഴി​ച്ചു. സോ​പാ​ന​ത്ത് ഭ​ക്ത​ർ​ക്കു​നേ​രെ ബ​ല​പ്ര​യോ​ഗം ന​ട​ത്തു​ന്ന പൊ​ലീ​സു​കാ​രു​ടെ പേ​ര​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ.​ഡി.​ജി.​പി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.  മാ​ളി​ക​പ്പു​റ​ത്തേ​ക്കു​ള്ള ഫ്ലൈ ​ഓ​വ​റി​ലും മാ​ളി​ക​പ്പു​റം ന​ട​ക്ക്​ മു​ന്നി​ലും ഡ്യൂ​ട്ടി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​ർ പാ​ദ​ര​ക്ഷ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും സോ​പാ​ന​ത്തി​ൽ തീ​ർ​ഥാ​ട​ക​രെ പൊ​ലീ​സ് ​ൈക​യേ​റ്റം ചെ​യ്യു​ന്ന​തും സം​ബ​ന്ധി​ച്ച് 26ന് ‘​മാ​ധ്യ​മം’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.
Tags:    
News Summary - Fly over duty Police-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.