പ്രളയം: നഷ്ടമായത് കോടികളുടെ വനസമ്പത്ത്
നിലമ്പൂർ: നിലമ്പൂരിലുണ്ടായ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുംമൂലം വനം വകുപ്പിന് നഷ്ടമായത് കോടികൾ. അംഗീകൃത ഡിപ്പോകളിൽ ലേലത്തിന് വെച്ചിരുന്ന പൊന്നുംവില ലഭിക്കാ വുന്ന തേക്ക് തടികളും നഷ്ടമായതിൽ ഉൾപ്പെടും.സർക്കാർ അംഗീകൃത തടി ഡിപ്പോകളായ അരുവ ാക്കോട് സെൻട്രൽ ഡിപ്പോ, കരുളായി നെടുങ്കയം ഡിപ്പോ എന്നിവിടങ്ങളിൽനിന്ന് തേക്ക് തടിക ൾ നഷ്ടമായി.
കരിമ്പുഴയോരം ചേർന്നുള്ള നെടുങ്കയം ഡിപ്പോയിൽനിന്ന് ഏകദേശം 500 ക്യൂബിക് മീറ്റർ തേക്ക് തടികളാണ് മലവെള്ളപ്പാച്ചിലിൽ നഷ്ടമായത്. കുറച്ച് തടികൾ തിരികെ ലഭിച്ചു. ജി.എസ്.ടി, വനവികസന നികുതി, വരുമാന നികുതി ഉൾെപ്പടെ ഏകദേശം നാല് കോടിയുടെ നഷ്ടമാണ് ഇവിടെയുണ്ടായത്.
ചാലിയാറിന് ഓരം ചേർന്നുള്ള അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽനിന്ന് 92 തടികളാണ് നഷ്ടപ്പെട്ടത്. പരപ്പനങ്ങാടി, ഫറോക്ക്, ബീമ്പുങ്ങൽ എന്നിവിടങ്ങളിൽനിന്നായി എട്ട് തടികൾ തിരിച്ചുകിട്ടി. ഏതാണ്ട് 88 കിലോമീറ്റർ ദൂരപരിധിയിൽ നിന്നുപോലും തടികൾ കണ്ടെടുത്തു. ചരിത്ര തേക്ക് തടികൾവരെ ഇതിലുണ്ട്. 23.683 ക്യൂബിക് മീറ്റർ തടികളാണ് അരുവാക്കോട് ഡിപ്പോയിൽനിന്ന് നഷ്ടമായത്. ജി.എസ്.ടിയും മറ്റു നികുതികളും ഉൾെപ്പടെ 24,88,251 രൂപയുടെ നഷ്ടമാണ് കാണുന്നത്. ഇതിനുപുറമെ തേക്ക്, വീട്ടി ഉൾെപ്പടെ കൂറ്റൻമരങ്ങൾ മലയിടിച്ചിലിൽ കടപുഴകിവീണും മറ്റും കോടികളുടെ വനസമ്പത്തും നഷ്ടമായിട്ടുണ്ട്.
നഷ്ടമായ തടികൾ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്
നിലമ്പൂർ: മലവെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ട തടികൾ കണ്ടെത്താൻ വനം വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. കിഴക്കൻ മേഖല സി.സി.എഫിെൻറ നിർദേശപ്രകാരം രൂപവത്കരിച്ച സ്ക്വാഡുകൾക്ക് പാലക്കാട് ഡി.എഫ്.ഒ ജി. ജയചന്ദ്രനാണ് മേൽനോട്ട ചുമതല. നെടുങ്കയം ഡിപ്പോ മുതൽ ബേപ്പൂർ അഴിമുഖം വരെ 90 കിലോമീറ്ററോളം ദൂരമുള്ളതിനാൽ നാല് സ്ക്വാഡുകൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ഓരോ ഫോറസ്റ്റ് സ്റ്റേഷനുകളിലെയും ഡെപ്യൂട്ടി റേഞ്ചർമാർക്കാണ് സ്ക്വാഡുകളുടെ മേൽനോട്ടം. ഉടമസ്ഥരില്ലാതെ കിടക്കുന്നതും സർക്കാർ മുദ്രയുള്ളതുമായ തടികൾ ശേഖരിക്കുന്നവർക്കെതിരെ വന നിയമപ്രകാരം കേസെടുക്കാനും നിർദേശമുണ്ട്. തടികൾ ശ്രദ്ധയിൽപ്പെട്ടാൽ 8547603574, 9447979175, 04931 220207 നമ്പറുകളിലോ വനം ഓഫിസുകളിലോ അടുത്ത പൊലീസ് സ്റ്റേഷനുകളിലോ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.