Posted On
date_range Updated On
date_range ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി
കൊച്ചി: ഫോർട്ട് കൊച്ചിക്ക് സമീപം മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന പത്ത് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. പുലർച്ചെ മൂന്നര മണിക്കായിരുന്നു അപകടം.
രക്ഷപ്പെട്ട തൊഴിലാളികളിൽ രണ്ടു പേർ മലയാളികളും എട്ടു പേർ തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശികളുമാണ്. ബോട്ട് മുങ്ങുന്ന വിവരം അറിഞ്ഞെത്തിയ മറൈൻ എൻഫോഴ്സ്മെന്‍റ് സംഘമാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കടൽ തീരത്തിന് വളരെ അടുത്ത് അപകടം സംഭവിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
തൊഴിലാളികളെ കരയിൽ എത്തിച്ചതായി മറൈൻ എൻഫോഴ്സ്മെന്‍റ് മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.