Posted On
date_range Updated On
date_range സഹായം ലഭിച്ചില്ലെന്ന്; മന്ത്രി അഹമ്മദ് ദേവർകോവിലിനെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു
തിരുവനന്തപുരം: സഹായം ലഭിച്ചില്ലെന്നാരോപിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലിനെ കോവളത്ത് മത്സ്യത്തൊഴിലാളികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. കട്ടമര തൊഴിലാളികൾക്ക് സഹായധനം നൽകുന്ന വേദിക്ക് സമീപമാണ് പ്രതിഷേധം അരങ്ങേറിയത്.
ഒരു വിഭാഗം ആളുകൾക്ക് സഹായം ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സമീപത്തെ റോഡ് തൊഴിലാളികൾ ഉപരോധിക്കുകയും ചെയ്തു. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. വിഷയം വൈകീട്ട് അഞ്ച് മണിക്ക് ചേംബറിൽ വെച്ച് ചർച്ച ചെയ്യാമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.