Posted On
date_range Updated On
date_range അന്തർസംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിൻ പുറപ്പെട്ടു VIDEO
കൊച്ചി: ഒഡീഷയിലേക്ക് അനുവദിച്ച സ്പെഷൽ ട്രെയിനിൽ 1200 ഓളം അന്തർസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് ഭുവനേശ്വർ വരെയാണ് പ്രത്യേക ട്രെയിൻ അനുവദിച്ചത്.
ലോക്ഡൗൺ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് കേരളത്തിൽ നിന്ന് യാത്ര ട്രെയിൻ പുറപ്പെടുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിലാണ് തൊഴിലാളികളെ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചത്. തൊഴിലാളികൾക്ക് മാസ്ക് ഉൾപ്പെടെ നൽകി ശാരീരിക അകലം പാലിച്ചാണ് ട്രെയിനിൽ യാത്ര ചെയ്യാൻ അധികൃതർ നിർദേശിച്ചിരിക്കുന്നത്.
ആലുവ, പെരുമ്പാവൂർ മേഖലകളിലെ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെയാവും ആദ്യഘട്ടത്തിൽ തിരിച്ചയക്കുന്നത്. നാളെ അഞ്ച് ട്രെയിനുകൾ യാത്ര തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.