മുഖ്യമന്ത്രിക്കും ജലീലിനുമൊപ്പം എൽ.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ പോസ്​റ്ററിൽ ഫിറോസ്​ കുന്നംപറമ്പിലും!

ഒതുക്കുങ്ങൽ: മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ എൽ.ഡി.എഫ്​ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണ ബോർഡ്​ കണ്ടവർ ഒന്ന്​ അമ്പരക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലിനുമൊപ്പം ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ ഫിറോസ്​ കുന്നംപറമ്പിലും ഇടംപിടിച്ചിടുണ്ട്​!.

ഓൺലൈൻ ചാരിറ്റി പ്രവർത്തനങ്ങൾക്കെതിരെ ആരോഗ്യ മന്ത്രി ​കെ.കെ ശൈലജ അടക്കമുള്ളവർ നേരത്തേ രംഗത്തെത്തിയിരുന്നു. സാമൂഹ്യ സുരക്ഷാമിഷൻെറ വി കെയര്‍ പദ്ധതിയിയടക്കമുള്ള സർക്കാർ പദ്ധതികളുള്ളപ്പോൾ ഓൺലൈൻ ചാരിറ്റിയിലൂടെ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ആരോഗ്യ മന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു. ഇതിന്​ പുറമേ സാമൂഹ്യ സുരക്ഷ മിഷൻ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ മുഹമ്മദ്​ അഷീൽ ഫിറോസി​ൻെറ ചാരിറ്റി പ്രവർത്തനങ്ങൾ തട്ടിപ്പാണെന്നും ആരോപിച്ചിരുന്നു.

​ഫേസ്​ബുക്​ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ സി.പി.എം പ്രവർത്തകരും ഫിറോസ്​ കുന്നംപറമ്പിൽ അനുകൂലികളും പലപ്പോഴും ഏറ്റുമുട്ടാറുമുണ്ട്​. ഈ സാഹചര്യത്തിൽ എൽ.ഡി.എഫ്​ സ്ഥാനാർഥിയുടെ പ്രചാരണ പോസ്​റ്ററിൽ ഫിറോസിൻെറ ചിത്രം പതിഞ്ഞത്​ രാഷ്​ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തിയിട്ടുണ്ട്​. മറ്റൊരു ഓൺലൈൻ ചാരിറ്റി പ്രവർത്തകനായ സുശാന്ത്​ നിലമ്പൂരും പ്രചാരണബോർഡിൽ ഇടംപിടിച്ചിട്ടുണ്ട്​.

എൽ.ഡി.എഫ്​ സ്വതന്ത്ര സ്ഥാനാർഥിയായി കുരുണിയൻ ഹസീനയാണ്​ വാർഡിൽ മത്സരിക്കുന്നത്​.വാർഡിലെ യു.ഡി.എഫ്​ സ്ഥാനാർഥിയുടെ പേരും കുരുണിയൻ ​ഹസീനയെന്നാണ്​. ഇതിനുപുറമേ എസ്​.ഡി.പി.ഐ സ്ഥാനാർഥിയുടെ പേരും ഹസീനയായതോടെ പേരിലെ കൗതുകത്തെത്തുടർന്ന്​ വാർഡ്​ വാർത്തകളിലിടം പിടിച്ചിരുന്നു.

Tags:    
News Summary - Firos Kunnamparambil on ldf poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.