മട്ടാഞ്ചേരി: മട്ടാഞ്ചേരി പാലസ് റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ രണ്ട് പഴക്കടകളും സമീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയും കത്തിനശിച്ചു. നൗഷാദ് ,ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളും മഹീന്ദ്രൻ എന്നയാളുടെ ഓട്ടോറിക്ഷയുമാണ് അഗ്നിക്കിരയായത്.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അഗ്നി രക്ഷാ സേനയുടെ 3 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. അഞ്ചു ലക്ഷത്തോളം വിലവരുന്ന ഫ്രൂട്ട്സ് ഇനങ്ങൾ കത്തിനശിച്ചതായാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.