ചെ​റാ​യി​യി​ല്‍ ബ​ജി​ക്ക​ട​ക്ക്​ തീ​പി​ടി​ച്ച​പ്പോ​ള്‍

പ​ല​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് സ്​​റ്റൗ​വി​ല്‍ നി​ന്ന് തീ​: കട കത്തിനശിച്ചു

വൈ​പ്പി​ന്‍: ചെ​റാ​യി ഗൗ​രീ​ശ്വ​രം ബ​സ് സ്‌​റ്റോ​പ്പി​നു സ​മീ​പം ബ​ജി​ക്ക​ട ക​ത്തി​ന​ശി​ച്ചു. ചെ​റാ​യി ക​ണ്ണാ​ത്തു​ശേ​രി മ​നോ​ജി​െൻറ ക​ട​ക്കാ​ണ് തീ​പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ പ​ല​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് സ്​​റ്റൗ​വി​ല്‍ നി​ന്നാ​ണ് തീ​പ​ട​ര്‍ന്ന​​തെ​ന്ന്​​ ക​രു​തു​ന്നു. ക​ട​യു​ടെ ടി​ന്‍ഷീ​റ്റ്​ മേ​ല്‍ക്കൂ​ര പൂ​ര്‍ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

തൊ​ട്ട​ടു​ത്തു​ള്ള എ​സ്.​എ​ൻ.​ഡി.​പി ശാ​ഖ ഓ​ഫി​സി​െൻറ ജ​ന​ൽ​ച്ചി​ല്ലു​ക​ള്‍ ത​ക​ര്‍ന്നി​ട്ടു​ണ്ട്. സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കേ​ബി​ളു​ക​ളും ക​ത്തി​ന​ശി​ച്ചു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍മാ​രും മ​റ്റു ക​ട​ക്കാ​രും ചേ​ര്‍ന്ന് തീ​യ​ണ​ച്ചു. പ​റ​വൂ​രി​ല്‍നി​ന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും മു​ന​മ്പം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

Tags:    
News Summary - Fire from gas stove, shop burns down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.