Posted On
date_range Updated On
date_range ശിഖരം മുറിക്കുന്നതിനിടെ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് താഴെ ഇറക്കി
കോതമംഗലം: തേക്കിെൻറ ശിഖരം മുറിക്കുന്നതിനിടെ മുകളിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് എത്തി താഴെ ഇറക്കി. ഊന്നുക ൽ പീച്ചാട്ട് ജോസഫിെൻറ മകൻ ജിജോ പുരയിടത്തിലെ തേക്കിെൻറ ശിഖരം മുറിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് 40 അടി ഉയരമുള്ള മരത്തിന് മുകളിൽ കുടുങ്ങിയത്.
വീട്ടുകാർ ഫയർഫോഴ്സിെൻറ സഹായം തേടുകയായിരുന്നു. കോതമംഗലത്തുനിന്ന് എത്തിയ ഫയർ സ്റ്റേഷൻ ഓഫിസർ ടി.പി. കരുണാകരപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനത്തിൽ നേതൃത്വം നൽകി.
മരത്തിെൻറ ശിഖരം മുറിക്കുമ്പോൾ തോളെല്ല് തെന്നിമാറിയതിനെ തുടർന്നാണ് ഇയാൾ മരത്തിന് മുകളിൽ കുടുങ്ങിയത്. ഫയർഫോഴ്സ് അംഗങ്ങൾ മരത്തിൽ കയറി വലയിൽ ഇരുത്തി ജിജോയെ താഴെ ഇറക്കി കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.