Posted On
date_range Updated On
date_range വൈത്തിരിയിൽ വൻ തീപ്പിടിത്തം; രണ്ട് കടകൾ കത്തിനശിച്ചു
വൈത്തിരി: വയനാട് വൈത്തിരിയിൽ വൻ തീപ്പിടിത്തം. ടൗണിലെ പെയിന്‍റ് കടയായ മേമന ട്രേഡേഴ്സ്, തൊട്ടടുത്ത സ്പെയർ പാർട്സ് കടയായ ഷബീബ ഓട്ടോ സ്പെയർസ് എന്നീ സ്ഥാപനങ്ങളിലാണ് തീപടർന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.Full View
കൽപ്പറ്റയിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കുകയാണ്. കടകൾ രണ്ടും പൂർണമായി കത്തിനശിച്ചു. മറ്റു കടകളിലേക്ക് തീ വ്യാപിക്കുന്നത് തടയാനായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.