Posted On
date_range Updated On
date_range തൃശൂരിൽ ചായക്കടയിലെ ഗ്യാസ് പൊട്ടിത്തെറിച്ച് ശവപ്പെട്ടി കടയിൽ തീപിടിച്ചു
തൃശൂർ: ശവപ്പെട്ടി നിർമാണ കടയിൽ തീപിടിച്ചു. തൃശൂർ നായരങ്ങാടി നെഹ്റു ബസാറിൽ പുലർച്ചെ 3.30നാണ് സംഭവം. ശവപ്പെട്ടികൾ നിർമിക്കുന്ന ഷോപ്പിലാണ് തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചു.
സമീപത്തെ ചായക്കടയിലെ ഗ്യാസ് പൊട്ടി തെറിച്ചതാണ് അപകടകാരണം. ഇവിടെ നിന്ന് തീ ശവപ്പെട്ടികൾ സൂക്ഷിച്ച കടയിലേക്ക് പടരുകയായിരുന്നുവത്രെ. നാല് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.