ഇരിങ്ങാലക്കുടയിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം

തൃശൂർ: ഇരിങ്ങാലക്കുടയിൽ കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

നാല് ടണ്ണോളം വെളിച്ചെണ്ണ മില്ലിൽ സൂക്ഷിച്ചിരുന്നു. രാത്രി തൊഴിലാളികൾ മടങ്ങിയ ശേഷമാണു അപകടം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണക്കാൻ ശ്രമം നടത്തി. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് തീ പൂർണമായും അണക്കാനായത്.

തീപിടിത്തത്തിൽ മില്ലിലെ യന്ത്രങ്ങൾ പൂർണമായും കത്തി നശിച്ചു. തീ സമീപ ഗോഡൗണുകളിലേക്ക് പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. അപകട കാരണം വ്യക്തമല്ല.

Tags:    
News Summary - Fire at Oil Mill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.