Posted On
date_range Updated On
date_range തിരുവനന്തപുരം കിഴക്കേകോട്ടയിൽ കടകളിൽ തീപിടിത്തം
തിരുവനന്തപുരം: കിഴക്കേകോട്ട ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള കടകളിൽ തീപിടിത്തം. ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം. നാല് കടകൾ പൂർണമായി കത്തി നശിച്ചു.
അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വലിയ തോതിൽ പുക ഉയർന്നിരുന്നു. ചാക്കയിൽനിന്നും തമ്പാനൂരിൽനിന്നുമായി അഞ്ച് യൂനിറ്റ് അഗ്നിരക്ഷാ സേനയാണ് തീ അണക്കാൻ എത്തിയത്.
മന്ത്രി ആന്‍റണി രാജു അടക്കമുള്ളവർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.