Posted On
date_range Updated On
date_range തിരുവനന്തപുരം വഴുതക്കാട് വൻ തീപിടിത്തം
തിരുവനന്തപുരം: വഴുതക്കാട് എം.പി അപ്പൻ റോഡിലെ അക്വാറിയം വിൽക്കുന്ന കടയിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു. സമീപത്തെ ഒരു വീടിന്റെ മുൻഭാഗം കത്തി നശിച്ചു.
ജനവാസ മേഖലയിലാണ് ഗോഡൗൺ പ്രവർത്തിക്കുന്നത്. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ സമീപത്ത് വീടുകളും വ്യാപാര സ്ഥാപനങ്ങളുമുണ്ട്. തീ പിടിത്തമുണ്ടായപ്പോൾ ഇവിടങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.
തീ പടരുമ്പോൾ താനുൾപ്പെടെ ഏഴോളം പേർ കെട്ടിടത്തിലുണ്ടായിരുന്നതായി ഉടമ പറഞ്ഞു. തീപിടിത്തമുണ്ടായ ഉടൻ തന്നെ ഫയർ ഫോഴ്സിനെ അറിയിച്ചെന്നും ഉടമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.