Posted On
date_range Updated On
date_range തരൂർ പറഞ്ഞത് വസ്തുത -ധനമന്ത്രി
കൊല്ലം: കേരളത്തിൽ എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ് ശശി തരൂർ പറഞ്ഞതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. സ്വന്തം സംസ്ഥാനത്ത് നല്ലത് നടക്കുന്നെന്നു പറഞ്ഞാൽ അംഗീകരിക്കാൻ സാധിക്കണം. എല്ലാ വികസനത്തെയും എതിർക്കുകയെന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനം. സംസ്ഥാനത്തെ സംബന്ധിച്ച് എന്ത് നല്ലത് പറഞ്ഞാലും എതിർക്കും. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധമടക്കം നേരിടുമ്പോഴാണ് കേരളം ഈ വികസന പ്രവർത്തനങ്ങളെല്ലാം ചെയ്യുന്നതെന്നും ബാലഗോപാൽ കൊല്ലത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.