Posted On
date_range Updated On
date_range ധനകാര്യ സ്ഥാപന ഉടമയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി
കോഴിക്കോട്: പുതുപ്പാടിയിൽ ധനകാര്യ സ്ഥാപന ഉടമയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി. കൈതപ്പോയിലിലെ മലബാർ ഫിനാൻസ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേൽ സജി കുരുവിള(52) യെയാണ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
മുളക് പൊടി വിതറിയ ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇതോടെ സജി കുരുവിള കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി. സാരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി സ്വദേശിയായ സന്തോഷ് ആണ് തീ കൊളുത്തിയതെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.