Posted On
date_range Updated On
date_range സംസ്ഥാനത്ത് വീണ്ടും പനി മരണം; വടകരയിൽ ഗർഭിണി മരിച്ചു
കോഴിക്കോട്: വടകരയിൽ എച്ച്.വൺ എൻ.വൺ പനിബാധിച്ച് ഗർഭിണിയായ യുവതി മരിച്ചു. മടപ്പള്ളി പൂതംകുനിയിൽ നിഷ (34) ആണ് മരിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന നിഷ ഒരാഴ്ചയായി പനിക്ക് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം.
കടുത്ത പനിയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് നടത്തിയ പരിശോധനയിലാണ് നിഷയ്ക്ക് എച്ച്1എന്‍1 ആണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് നിഷ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.