സർക്കാർ ജീവനക്കാർക്ക്​ 4000 രൂപ ബോണസ്​; 2750 രൂപ ഉത്സവ ബത്ത; ശമ്പള അഡ്വാൻസ് ഇക്കുറിയില്ല

തിരുവനന്തപുരം: ഓണം പ്രമാണിച്ച് അർഹതയുള്ള സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്​ നൽകും. ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും നൽകും. എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപ അഞ്ച്​ തുല്യ ഗഡുക്കളായി തിരിച്ചടക്കണമെന്ന വ്യവസ്ഥയിൽ അനുവദിക്കും.

പാർട്ട്‌ ടൈം- കണ്ടിൻജൻറ്​ ഉൾപ്പെടെ മറ്റ്​ ജീവനക്കാർക്ക് അഡ്വാൻസായി 5000 രൂപ നൽകും. സർവിസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും ഉത്സവബത്ത 1000 രൂപ നൽകും. ഇത്തവണ​ മുൻക​ൂർ ശമ്പളം നൽകില്ല. 2018ന്​ ശേഷം ഇങ്ങനെ നൽകിയിട്ടില്ലെന്ന്​ ധനമന്ത്രി ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.

കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ലഭിക്കും. കോവിഡി​െൻറ പ്രതിസന്ധികൾക്കിടയിലും 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കും സർക്കാർ ആനുകൂല്യം എത്തിക്കുകയാണെന്ന്​ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 

Tags:    
News Summary - Festival Allowance and Bonus for Government Employees on Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.