ര​ണ്ട​ര വ​യ​സ്സു​കാ​രിയുടെ കൊലപാതകം: പിതാവ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

കാ​ളി​കാ​വ് (മ​ല​പ്പു​റം): ഉ​ദ​രം​പൊ​യി​ലി​ൽ ര​ണ്ട​ര വ​യ​സ്സു​കാ​രി ഫാ​ത്തി​മ ന​സ്റി​ന്‍റെ ക്രൂര കൊലപാതകത്തിൽ പിതാവ് കോ​ന്ത​ൻ​തൊ​ടി​ക മു​ഹ​മ്മ​ദ് ഫാ​യി​സി​നെതിരെ (24) കൊലക്കുറ്റം ചുമത്തി. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം പൊലീസ് കേസെടുത്തിരുന്നത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയിലാണ് കൊലക്കുറ്റം ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു. മ​ര​ണ​കാ​ര​ണം ശ​രീ​ര​ത്തി​ലേ​റ്റ മ​ർ​ദ​ന​മാ​ണെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ലഭിച്ചിരുന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഫാ​ത്തി​മ ന​സ്റീ​നെ വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തൊ​ണ്ട​യി​ൽ ഭ​ക്ഷ​ണം കു​ടു​ങ്ങി​യാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്നാണ് പി​താ​വ് ഫാ​യി​സും ഇ​യാ​ളു​ടെ മാ​താ​വും പറഞ്ഞിരുന്നത്. എ​ന്നാ​ൽ, ദേ​ഹ​ത്ത് മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​ത് സം​ശ​യ​മു​ണ​ർ​ത്തി. കു​ട്ടി​യെ പി​താ​വ് മ​ർ​ദി​ച്ചി​രു​ന്ന​താ​യും ക​ട്ടി​ലി​ലെ​റി​ഞ്ഞി​രു​ന്ന​താ​യും മാ​താ​വ് ഷ​ഹ​ബാ​ന​ത്തും ബ​ന്ധു​ക്ക​ളും പറഞ്ഞിരുന്നു.

കു​ട്ടി​യു​ടെ മ​ര​ണ​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന ഫാ​യി​സി​നെ പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ൽ വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ൽ ഫാ​യി​സി​ന്റെ മാ​താ​വ് താ​ജു​ന്നീ​സ, സ​ഹോ​ദ​രി ന​ജ്മു​ൽ ഫാ​രി​സ, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് അ​ൻ​സാ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

അതേസമയം, പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ മാതാവിന്‍റെ കുടുംബം രംഗത്തെത്തി. ഫായിസ്  മര്‍ദ്ദിക്കുന്നതിനെക്കുറിച്ച് നേരത്തെ പരാതി പറഞ്ഞിട്ടും പൊലീസ് കേസെടുത്തില്ലെന്നും മര്‍ദനമേറ്റതിന്റെ പാടുകള്‍ അടക്കം പൊലീസിനെ കാണിച്ചിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയെ ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിന്‍റെ തലയോട്ടിയും നട്ടെല്ലും പൊട്ടിയിരുന്നു. നെഞ്ചിലും കഴുത്തിലും രക്തം കട്ടപിടിച്ചിരുന്നു.

Tags:    
News Summary - father charged with murder in udirampoyil murder of two year old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.