പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ലഹരിവസ്തുക്കൾ കൈമാറാൻ അനുവദിച്ചില്ല; ജയിൽ പുള്ളിയുടെ സുഹൃത്തുക്കൾ പൊലീസുകാരെ ആക്രമിച്ചു
തൃശൂർ: ജയിൽ പുള്ളിയുടെ സുഹൃത്തുക്കൾ ചേർന്ന് പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജിലാണ് സംഭവം. ചികിത്സയിൽ കഴിയുന്ന പ്രതിക്ക് വസ്ത്രം നൽകാൻ എത്തിയ സുഹൃത്തുക്കൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു.
വസ്ത്രം നൽകുന്നതിന്റെ മറവിൽ ലഹരിവസ്തുക്കൾ കൈമാറാൻ ശ്രമിച്ചത് തടഞ്ഞതാണ് മർദനത്തിന് കാരണം. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിതീഷിന് പരിക്കേറ്റു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.