Posted On
date_range Updated On
date_range അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച മകൻ പിതാവിന്‍റെ അടിയേറ്റ് മരിച്ചു
കോഴിക്കോട്: മദ്യലഹരിയിൽ അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച മകന് അച്ഛന്‍റെ അടിയേറ്റ് ദാരുണാന്ത്യം. ബാലുശേരി കിനാലൂരിലാണ് സംഭവം. അരയിടത്ത് വയൽ വേണുവിന്‍റെ മകൻ അലൻ (17) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക് തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിച്ച അലനെ വേണു അടിക്കുകയായിരുന്നു. തലക്ക് അടിയേറ്റ അലന്‍റെ തല ഭിത്തിയിൽ ഇടിച്ചെന്നും നാട്ടുകാർ പറയുന്നു.
ബഹളം കേട്ട നാട്ടുകാരാണ് വിവരം ബാലുശ്ശേരി പൊലീസിൽ അറിയിച്ചത്. പൊലീസ് വേണുവിനെ അറസ്റ്റ് ചെയ്തു. അലന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.