ഫാസ്ടാഗ് സമയപരിധി നീട്ടൽ: ആശ്വാസവുമായി വാഹന ഉടമകള്‍

ആമ്പല്ലൂര്‍ (തൃശൂർ): ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതി​െൻറ സമയപരിധി നീട്ടിയത് നിരവധി വാഹന ഉടമകള്‍ക്ക് ആശ്വാസമായി. പാലിയേക്കരയില്‍ 60 ശതമാനം വാഹനങ്ങള്‍ മാത്രമേ ഫാസ്ടാഗിലേക്ക് മാറിയിട്ടുള്ളൂ. ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്ന നടപടി ഫെബ്രുവരി 15 വരെ നീട്ടിയതായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തി​െൻറ അറിയിപ്പ്.

ജനുവരി ഒന്ന്​ മുതല്‍ സമ്പൂര്‍ണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, വിവിധ കോണുകളില്‍നിന്നുള്ള പ്രതിഷേധം കണക്കിലെടുത്ത് സമയപരിധി നീട്ടിയെന്നാണ്​ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ്​ ഫാസ്ടാഗ്. അതേസമയം, ഫാസ്ടാഗ് നിര്‍ബന്ധമാക്കുമ്പോള്‍, പാലിയേക്കരയില്‍ തദ്ദേശവാസികള്‍ക്ക് ലഭിക്കുന്ന യാത്രാ സൗജന്യം പുതിയ വാഹന ഉടമകള്‍ക്ക് ലഭിക്കില്ല.

നിലവില്‍ യാത്രാപാസുള്ള വാഹന ഉടമകള്‍ക്ക് അതുമായി ടോള്‍ അധികൃതരെ സമീപിച്ചാല്‍ ഫാസ്ടാഗ് പതിച്ചുനല്‍കുമെന്നും ഈ ഫാസ്ടാഗ് ഉപയോഗിച്ച് നേരത്തേയുള്ള യാത്രാസൗജന്യം തുടരാന്‍ കഴിയുമെന്നാണ് ടോള്‍ അധികൃതര്‍ അറിയിച്ചത്.

Tags:    
News Summary - Fastag timeout extension: Vehicle owners with relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.