Posted On
date_range Updated On
date_range ഫാറൂഖ് കോളജിന്‍റെ എറണാകുളത്തെ ഭൂമി തിരിച്ചു പിടിക്കാൻ വഖഫ് ബോർഡ് തീരുമാനം
കോഴിക്കോട്: ഫാറൂഖ് കോളജിെൻറ എറണാകുളത്തെ അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുപിടിക്കാൻ സംസ്ഥാന വഖഫ് ബോർഡ് തീരുമാനം. ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിലെ ആധാരപ്രകാരം കുഴപ്പള്ളി വില്ലേജിലുള്ള 404.78 ഏക്കർ ഭൂമിയാണ് തിരിച്ചുപിടിക്കുക. ഇതിെൻറ നടപടികൾ തുടങ്ങാൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ ചുമതലപ്പെടുത്തി.
എം.എസ്. നസീർ ഭട്ട്, എം.എസ്. സുബൈദ ഭായ്, ഇർഷാദ് സേട്ട് എന്നിവർ നൽകിയ പരാതിയിലാണ് ബോർഡ് തീരുമാനം. ബോർഡ് യോഗത്തിൽ ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. എം. ഷറഫുദ്ദീൻ, അഡ്വ. ഫാത്തിമ റോസ്ന, അഡീഷനൽ ലോ സെക്രട്ടറി ശ്രീമതി, എ. സജീത, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ബി.എം. ജമാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.