പെരിങ്ങോട്ടുകുറുശ്ശിയിൽ തകർത്ത സി.പി.എം നേതാവിന്‍റെ കാർ
Posted On
date_range Updated On
date_range കർഷകത്തൊഴിലാളി യൂനിയൻ നേതാവിന്‍റെ കാർ തകർത്തു
പെരിങ്ങോട്ടുകുറുശ്ശി: സി.പി.എമ്മിൽ ഉടലെടുത്ത ചേരിപ്പോര് തെരുവിലേക്ക്. ഒരുവിഭാഗം പ്രവർത്തർ കർഷകത്തൊഴിലാളി യൂനിയൻ നേതാവിന്‍റെ കാർ അടിച്ചു തകർത്തു. കർഷകത്തൊഴിലാളി യൂനിയൻ പെരിങ്ങോട്ടുകുറുശ്ശി വില്ലേജ് പ്രസിഡന്‍റ് നടുവത്തപ്പാറ കോട്ടസ്കൂളിനു സമീപം താമസിക്കുന്ന സതീഷന്‍റെ വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറാണ് കഴിഞ്ഞ ദിവസം രാത്രി 12.30ന് അടിച്ചു തകർത്തത്. കോട്ടായി പോലീസ് കേസെടുത്തു.
കഴിഞ്ഞ പാർട്ടി ഏരിയ സെക്രട്ടറി തെരഞ്ഞെടുപ്പു മുതൽ പെരിങ്ങോട്ടുകുറുശ്ശിയിൽ പാർട്ടിക്കുള്ളിൽ രൂക്ഷമായ ചേരിപ്പോര് നിലനിൽക്കുന്നുണ്ട്.കാർ തകർത്തവരെ കുറിച്ച് വിവരം ലഭിച്ചതായും പോലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതികൾ ഒളിവിലാണെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.