​'ഫേ​ക്ക്​​ബു​ക്ക്​' തു​റ​ന്ന് വ്യാ​ജ​ന്മാ​ർ... ജാ​ഗ്ര​ത ​സോ​ഷ്യ​ലാ​വ​ണം..

മലപ്പുറം: പണം തട്ടാൻ സമൂഹ മാധ്യമത്തിൽ വ്യാജന്മാർ പിടിമുറുക്കുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടുന്ന പരാതികൾ കുത്തനെ വർധിക്കുകയാണ്. ജില്ലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമിച്ചതായി ആയിരക്കണക്കിന് പരാതികളാണ് ഉയർന്നത്. മുതിർന്ന രാഷ്ട്രീയ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, അധ്യാപകർ തുടങ്ങിയവരുടെ പേരിലെല്ലാം വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമം നടക്കുന്നുണ്ട്. ഇതിൽ മിക്ക കേസുകളും പൊലീസിൽ പരാതി നൽകാത്തതാണ്.

പണം നഷ്ടപ്പെട്ട കേസുകളിലാണ് നിലവിൽ പൊലീസിൽ പരാതികൾ ലഭിക്കുന്നതെന്ന് മലപ്പുറം സൈബർ സെൽ വൃത്തങ്ങൾ വ്യക്തമാക്കി. കോവിഡ് രൂക്ഷമായ സമയത്താണ് ഇത്തരം വ്യാജന്മാർ വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പ് തുടങ്ങിവെച്ചത്.ഒരു വ്യക്തിയുടെ യഥാർഥ അക്കൗണ്ടിലെ ഫോട്ടോ ഉപയോഗിച്ച് സമാനരീതിയിൽ മറ്റൊരു അക്കൗണ്ടുണ്ടാക്കിയാണ് പണം തട്ടാൻ ശ്രമിക്കുന്നത്.

വ്യാജ അക്കൗണ്ടുകൾ നിർമിച്ച് യഥാർഥ അക്കൗണ്ടിലുള്ള അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും റിക്വസ്റ്റ് അയക്കുകയാണ് ഇത്തരം സംഘങ്ങൾ ആദ്യം ചെയ്യുന്നത്. പിന്നീട് അത്യാവശ്യമായി പണം ആവശ്യപ്പെട്ട് മെസഞ്ചർ വഴി സന്ദേശം അയക്കും. ഗൂഗ്ൾ പേ വഴിയോ ഓൺലൈൻ ബാങ്കിങ് വഴിയോ ഉടനെ അയക്കാമോ എന്നും ചോദിച്ചാണ് സന്ദേശങ്ങൾ വരുന്നത്.

കെണിയാണെന്ന് മനസ്സിലാക്കിയ കൂടുതൽപേരും പണം കൊടുക്കാറില്ലെങ്കിലും പണം അയച്ചുകൊടുത്ത് വഞ്ചിതരാവുന്നവരും ഏറെയാണ്. ജില്ലയിൽ പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനും മലപ്പുറം സിവിൽ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും പരപ്പനങ്ങാടിയിൽ എക്സൈസ് ഉദ്യോഗസ്ഥനും ഇത്തരം തട്ടിപ്പുകളിൽപെട്ട് പണം നഷ്ടമായിരുന്നു.പൊലീസിൽ നിരവധിപേർ പരാതി നൽകിയിട്ടുണ്ടെങ്കിലും അന്വേഷണങ്ങളിൽ കാര്യമായ പുരോഗതിയില്ല.

പ​രി​ഹാ​രം 'ജാ​ഗ്ര​ത'

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി പ​ണം ത​ട്ടു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ്​ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​യ​തെ​ന്ന്​ മ​ല​പ്പു​റം സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ൾ എ​വി​ടെ​നി​ന്നാ​ണോ തു​ട​ങ്ങി​യ​തെ​ന്നും അ​യ​ക്കു​ന്ന ഫോ​ൺ ന​മ്പ​റു​ക​ൾ എ​വി​ടെ​യാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തെ​ന്നും പൊ​ലീ​സ്​ ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​ഘ​ങ്ങ​ളാ​ണ്​ ഇ​ത്ത​ര​ത്തി​ലു​​ള്ള ത​ട്ടി​പ്പു​ക​ൾ​ക്ക്​ പി​റ​കി​ലെ​ന്ന്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സ​ഹാ​യം ഇ​വ​ർ​ക്ക് ​ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന സൂ​ച​ന​യു​മു​ണ്ട്. ഏ​തൊ​രാ​ളു​ടെ ഫേ​സ്​​ബു​ക്ക്, ഇ-​മെ​യി​ൽ, വാ​ട്​​സ്ആ​പ്​ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ വ​ന്നാ​ലും ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ക്ക്​ നേ​രി​ട്ട്​ വ​ിളി​ച്ച്​ ഉ​റ​പ്പു​വ​രു​ത്താ​തെ പ​ണം കൈ​മാ​റ​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

വി​ളി​ക്കാം '1930'

ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യാ​ല്‍ 1930 എ​ന്ന ന​മ്പ​റി​ല്‍ പ​രാ​തി​പ്പെ​ടാം. ത​ട്ടി​പ്പു​കാ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഉ​ട​ൻ മ​ര​വി​പ്പി​ക്കാ​നും പ​ണം വീ​ണ്ടെ​ടു​ക്കാ​നും ഇ​ത് ഉ​പ​ക​രി​ക്കും. നാ​ഷ​ന​ല്‍ സൈ​ബ​ര്‍ ക്രൈം ​പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്യാം. എ​ത്ര​വേ​ഗം പ​രാ​തി അ​റി​യി​ക്കു​ന്നു​വോ പ​ണം തി​രി​കെ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണെ​ന്ന് സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് പ​റ​യു​ന്നു.

Tags:    
News Summary - Fakers open 'Fakebook'... Vigilance should be social..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.