Posted On
date_range Updated On
date_range പുതിയങ്ങാടിയിൽ രണ്ട് പേർ കളളവോട്ട് ചെയ്തു
കാസർകോട്: കാസർകോട് ലോക്സഭാമണ്ഡലത്തിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്തെന്ന പരാതിയിൽ തെളിവെടുപ്പ് പൂർത്തിയായി. പുതിയങ്ങാടി 69ാം ബൂത്തിലെ വോട്ടർമാരായ മുഹമ്മദ് ഫായിസ്, ആഷിക് എന്നിവർ രണ്ട് തവണ വോട്ട് ചെയ്തതായി തിരിച്ചറിഞ്ഞു. ഫായിസ് 69ാം ബൂത്തിലും 70ാം ബൂത്തിലും വോട്ട് ചെയ്തതായും ആഷിക് 69ാം ബൂത്തിൽ രണ്ട് തവണയും വോട്ട് ചെയ്തതായി ജില്ലാ കലക്ടർ വ്യക്തമാക്കി.
ആരോപണ വിധേയരായ മുഹമ്മദ് ഫായിസിനോടും ആഷിക്കിനോടും വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കള്ളവോട്ട് ചെയ്തെന്ന പരാതിയിൽ ജില്ലാ കലക്ടർ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. പോളിങ് ഏജൻറുമാർ എതിർപ്പ് അറിയിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.