Posted On
date_range Updated On
date_range കള്ളവോട്ട്: ടിക്കാറാം മീണയെ ന്യായീകരിച്ച് പിണറായി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് വിഷയത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമവും പ്രകാരമാണ് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ പ്രവർത്തിക്കുന്നതെന്നാണ് തോന്നുന്നത്. ‘മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ തന്നെയല്ലേ. അദ്ദേഹം അദ്ദേഹത്തിേൻറതായ നിലപാട് സ്വീകരിക്കുകയില്ലേ. അതിലെന്തിനാ നമ്മൾ വേവലാതിപ്പെടുന്നത്’ - അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് പല അഭിപ്രായവും കാണുമെന്ന് കോടിയേരി ബാലകൃഷ്ണെൻറ വിമർശങ്ങേളാട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.