ഹർത്താൽ; മുഖ്യ സൂത്രധാരൻ അടക്കം അഞ്ചു പേർ അറസ്​റ്റിൽ

മഞ്ചേരി: കശ്മീർ ബാലികയുടെ​ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന സമൂഹ മാധ്യമ ഹർത്താൽ ആഹ്വാനത്തിന്​ പിന്നിലെ മുഖ്യസൂത്രധാരനടക്കം അഞ്ചുപേർ അറസ്​റ്റിൽ. കൊല്ലം ഉഴുതക്കുന്ന് അമരാലയം അമർനാഥ് ബൈജു (20), തിരുവനന്തപുരം കുന്നംപുഴ നിറക്കകം എം.ജെ. സിറിൾ (22), തിരുവനന്തപുരം നെല്ലിവിള വെണ്ണിയൂർ മാവറത്തല മേലേ പുത്തൻവീട്ടിൽ സുധീഷ് (22), നെയ്യാറ്റിൻകര വഴുതക്കൽ ഇലങ്ങംറോഡിൽ ഗോകുൽ ശേഖർ (21), തിരുവനന്തപുരം നെല്ലിവിള കുന്നുവിള വീട്ടിൽ അഖിൽ (23) എന്നിവരാണ്​ പിടിയിലായത്. 

അമർനാഥ് ബൈജുവിനെ ആർ.എസ്.എസിൽനിന്ന് മൂന്നുമാസം മുമ്പ് പുറത്താക്കിയതാണ്​. ഏപ്രിൽ 16ന് നടന്ന ഹർത്താൽ ഇവരടക്കം 11 പേർ അംഗങ്ങളായ വാട്സ്ആപ്​ അഡ്മിൻ സംഘം ആസൂത്രണം ചെയ്തതാണെന്നാണ് കേസ്. മലപ്പുറം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഹർത്താലി​​​​െൻറ പേരിൽ നടത്തിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഇവരെക്കൂടി പ്രതിചേർത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. മലപ്പുറത്ത് പിടിയിലായവരുടെ ഫോണുകൾ കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിലാണ്​ ഹർത്താൽ ആഹ്വാനത്തി​​​​​െൻറ ഉറവിടം കണ്ടെത്തിയത്​. അമർനാഥ്​ ബൈജുവാണ് സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ആർ.എസ്​.എസിൽനിന്ന്​ മാറി പിന്നീട്​ ശിവസേനയിൽ പ്രവർത്തിച്ചിരുന്നു. 

പിടിയിലായ മറ്റുള്ളവർക്കും സംഘ്​പരിവാർ അനുഭാവമുണ്ട്​​. ഇക്കാര്യം പൊലീസ്​ പരിശോധിച്ചുവരികയാണ്​. ‘വോയ്സ് ഒാഫ് യൂത്ത്’ എന്ന വാട്സ്ആപ്​ ഗ്രൂപ്പിലെ ചർച്ചക്ക് ശേഷം കശ്മീരി ബാലികയുടെ മരണവും അതിനെ തുടർന്നുള്ള പ്രതിഷേധങ്ങളും മുഖ്യ വിഷയമാക്കി ഇവർ ‘ജസ്​റ്റിസ് ഫോർ സിസ്​റ്റേഴ്സ്’ എന്ന വാട്സ്ആപ്​ ഗ്രൂപ്പുണ്ടാക്കി. അറസ്​റ്റിലായ അഞ്ചുപേരും കൂടാതെ ആറുപേരും അഡ്മിനായി വിവിധ ജില്ലകളിലേക്ക് സന്ദേശങ്ങൾ അയച്ചു. 250 അംഗങ്ങളായപ്പോൾ ഗ്രൂപ്പിൽ വീണ്ടും ഒാരോ ആളുകളെ അഡ്മിനായി ചേർത്തു. ഏപ്രിൽ 13നാണ് ഗ്രൂപ്പുണ്ടാക്കിയത്.

വാട്സ്ആപ്​ സന്ദേശങ്ങളെ തുടർന്ന് പിന്നീട് ഇതേ ഗ്രൂപ്പിന് പത്തോളം ശാഖകളുണ്ടായി. 250 പേർ കൂടുമ്പോൾ വീണ്ടും പുതിയ അഡ്മിൻ വേണം. ഇതി​​​​െൻറ ഭാഗമായി നാലാമത്തെ ഗ്രൂപ്പിൽ അമർനാഥിന് പുറമെ മലപ്പുറം തിരൂർ കൂട്ടായിയിലെ പ്ലസ് ടു വിദ്യാർഥിയും മൊറയൂരിലെ പ്ലസ് വൺ വിദ്യാർഥിയും അഡ്മിനായി വന്നിരുന്നു. കശ്​മീരി ബാലികയുടെ മരണത്തിലെ ദുഃഖവും പ്രതിഷേധവുമാണ് ഹർത്താലിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തിയത്​. പ്രതികളുടെ രാഷ്​ട്രീയം, മറ്റ്​ പശ്ചാത്തലം എന്നിവ അന്വേഷിക്കുമെന്ന്​ ഡിവൈ.എസ്.പിമാരായ എം.പി. മോഹനചന്ദ്രൻ, ജലീൽ തോട്ടത്തിൽ എന്നിവർ പറഞ്ഞു. ഗൂഢാലോചന, പോക്സോ നിയമം എന്നിവയടക്കം വകുപ്പുകളിലാണ് കേസ് ചുമത്തിയത്​. 

Full View
 

അമർനാഥ്​ ബൈജു സംഘ്​പരിവാർ സംഘടനകളുടെ പ്രധാന പ്രവർത്തകൻ
പുനലൂർ: വാട്​സ്​ആപിലൂടെ ഹർത്താൽ ആഹ്വാനം നടത്തിയ​ കേസിൽ പിടിയിലായ അമർനാഥ്​ ബൈജു (20) കൊല്ലം ജില്ലയിലെ മലയോരമേഖലയിലെ സംഘ്​പരിവാർ സംഘടനകളുടെ പ്രധാന പ്രവർത്തകൻ. സ്​കൂൾ പഠനകാലം മുതൽ ആർ.എസ്​.എസുമായി ബന്ധപ്പെട്ട്​ ​ഇയാൾ പ്രവർത്തിച്ചിരുന്നുവെന്ന്​ ​െപാലീസ്​ പറഞ്ഞു. ഒന്നരമാസം മുമ്പ്​​ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തി​​​​​െൻറ പേരിലാണ്​ ആർ​.എസ്.​എസ്​ വിട്ട്​ ശിവസേനയിൽ ചേർന്നത്​. തെന്മല ഒറ്റക്കൽ റെയിൽവേ സ്​റ്റേഷന്​ സമീപം അമൃതാലയത്തി​ലാണ്​ ഇയാൾ താമസം. 

സംഘടനാ ​പ്രവർത്തനത്തിനൊപ്പം വാട്​സ്​ആപിലും ഫേസ്​ബുക്കിലും ഇയാൾ സജീവ സാന്നിധ്യവുമായിരുന്നു. ഇതേതുടന്നാണ്​ കഠ്​വ സംഭവത്തി​​​​​െൻറ പശ്ചാത്തലത്തിൽ ഇയാൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഹർത്താൽ ആഹ്വാനവുമായി രംഗത്തിറങ്ങിയത്​. കഠ്​വ പെൺകുട്ടിയ​ുടെ പേര്​ ചേർത്ത്​ ‘ജസ്​റ്റിസ്​ ഫോർ​.....’ എന്ന പേരിലും ‘വോയ്​സ്​ ഒാഫ്​ യൂത്ത്​’ എന്ന പേരിലും വാട്​സ്​ആപ്​ ഗ്രൂപ്പുകൾ രൂപവത്​കരിച്ചാണ്​ ഹർത്താൽ ആഹ്വാനം നടത്തിയത്​. ഇരയുടെ പേര് വെളിപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പി​​​​​െൻറ പേര് ‘ജസ്​റ്റിസ്​ ഫോർ സിസ്​​േറ്റഴ്സ്’​ എന്ന്​ മാറ്റിയത്. സമാന ചിന്താഗതിക്കാരായ 20നും 22 വയസ്സിനും മധ്യേ പ്രായമുള്ളവരാണ്​ ഇൗ ഗ്രൂപ്പിലുള്ളവരിൽ അധികവും. 

പല ജില്ലയിലും ഇതേപേരിൽ വാട്​സ്​ആപ്​ ഗ്രൂപ്പുകളുണ്ട്​. ഏപ്രിൽ 16ന് ഹർത്താൽ നടത്തണമെന്ന ആഹ്വാനം ഇതിന് രണ്ട് ദിവസം മുമ്പാണ് പ്രചരിപ്പിച്ചത്. ഇത് ഗ്രൂപ് വഴി പരമാവധി ഷെയർ ചെയ്തു. ഹർത്താലി​​​​​െൻറ മറവിൽ അക്രമങ്ങൾ നടന്നശേഷവും ഈ ഗ്രൂപ്പിലേക്ക് അമർനാഥ് ആളുകളെ ക്ഷണിച്ചിരുന്നുവത്രെ. താൻ അഡ്​മിനായ വാട്​സ്​ആപ്​ ഗ്രൂപ്പിനെക്കുറിച്ച്​ പൊലീസ്​ അന്വേഷണം നടക്കുന്നുവെന്ന്​ ബോധ്യപ്പെട്ടതിനെതുടർന്ന് കഴിഞ്ഞദിവസം ഗ്രൂപ്പിലെ മുഴുവൻ പോസ്​റ്റുകളും അമർനാഥ് മായ്ച്ചുകളഞ്ഞു. അമർനാഥി​​​​​െൻറ ഫേസ്​ബുക്ക് പേജിലെ 2015 ജനുവരിക്ക്​ ശേഷമുള്ള വിവരങ്ങളും മായ്​ച്ചനിലയിലാണ്. ഒ​േട്ടറെ ഗ്രൂപ്പുകളുടെ അഡ്മിന്മാർ ഉൾപ്പെട്ട ഗ്രൂപ്പിലെ അംഗമാണ് അമർനാഥ്. ഈ ഗ്രൂപ്പിലാണ് കഠ്​വ വിഷയത്തിൽ പ്രതിഷേധത്തിന് അമർനാഥ് ആദ്യം ആഹ്വാനം ചെയ്തത്​. ഇതിൽ അംഗങ്ങളായ മറ്റുള്ളവർ മറ്റ് ഗ്രൂപ്പിലേക്ക് ഇത് ഷെയർ ചെയ്യുകയായിരുന്നു. വിശദമായ അന്വേഷണത്തിനുശേഷം മലപ്പുറത്തുനിന്ന്​ പൊലീസ്​ സംഘം എത്തി തെന്മല പൊലീസി​​​​​െൻറ സഹായത്തോടെ രഹസ്യമായായിരുന്നു ഇയാളെ പിടികൂടിയത്​. അമർനാഥി​​​​​െൻറ പശ്ചാത്തലം സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും തെന്മല എസ്​.​െഎ പറഞ്ഞു. 

ഹർത്താൽ പ്രതികരണം മലപ്പുറത്ത് ഒതുങ്ങിയതിൽ നിരാശ
മഞ്ചേരി: വാട്സ്ആപ്​ ഗ്രൂപ്പുകളിലൂടെ സന്ദേശം നൽകി തിരുവനന്തപുരം, കൊല്ലം സ്വദേശികളായ യുവാക്കൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഹർത്താലി​​​​​െൻറ പ്രതികരണം മലപ്പുറത്ത് ഒതുങ്ങിയതിൽ ഇവർക്ക്​ നിരാശ. ഏപ്രിൽ 16ലെ ഹർത്താൽ കഴിഞ്ഞശേഷം പ്രതികളിലൊരാളായ ഗോകുൽ വാട്സ്ആപ്​ വഴി സഹപ്രവർത്തകർക്ക് നൽകിയ ശബ്​ദസന്ദേശം പൊലീസ് പരിശോധിച്ചപ്പോഴാണിത്​ വ്യക്​തമായത്​. ‘ഹർത്താൽ മലപ്പുറത്ത് മാത്രമാണ് വലിയ പ്രതികരണമുണ്ടാക്കിയത്. കേരളം മുഴുവൻ ആ പ്രതികരണമുണ്ടാകണം. ഇതിന് നമ്മൾ കൂടുതൽ ശക്തരാവണം. 16ലെ ഹർത്താലിനെ തുടർന്ന് ചിലരെ അറസ്​റ്റ്​ ചെയ്തതായി അറിഞ്ഞു. കൂടുതൽ ശക്തരായാൽ പൊലീസിന് അറസ്​റ്റ്​ ചെയ്യാനോ തടയാനോ കഴിയില്ല. ബാക്കിയുള്ള ജില്ലകളിൽ രണ്ട്​ തവണയോ അല്ലാതെയോ ഒരിക്കൽ കൂടി പ്രതിഷേധം അറിയിക്കാം’. അയച്ച സന്ദേശത്തിൽ ഇപ്രകാരമാണ്​ പറയുന്നത്​. 

തിരൂരിലെ 15കാരൻ കുടുങ്ങിയത് ലിങ്ക് വഴി ഗ്രൂപ്പിൽ ചേർന്നതിനാൽ
തിരൂർ: ഹർത്താൽ ആഹ്വാനവുമായി ബന്ധപ്പെട്ട് തിരൂർ കൂട്ടായിയിലെ 15കാരൻ കുടുങ്ങിയത് നാട്ടുകാരെ ഞെട്ടിച്ചു. ഹർത്താൽ വിജയത്തിനായി സൃഷ്​ടിച്ച വാട്സ്​ആപ്​ ഗ്രൂപ്പിൽ അഡ്മിനായതാണ് 10ാം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥിയെ കുടുക്കിയത്. ഗ്രൂപ്പിൽ മലപ്പുറം ജില്ലയിൽ നിന്ന് ആദ്യം ചേർന്നതിനാലാണത്രെ ബാലനെ മുഖ്യപ്രതികൾ ഗ്രൂപ്പ് അഡ്മിനാക്കിയത്. തുടർന്ന് കൂടുതൽ ഗ്രൂപ്പുകളിലേക്ക് ഈ വിദ്യാർഥി ലിങ്ക് ഷെയർ ചെയ്ത് കൂടുതൽ ആളുകളെ ചേർത്ത് ഹർത്താൽ വിജയിപ്പിക്കാനുള്ള ആഹ്വാനം കൈമാറുകയായിരുന്നു. 

പ്രവാസിയായ പിതാവ് അടുത്തിടെ വാങ്ങിനൽകിയ വിലകൂടിയ മൊബൈൽ ഫോൺ ഇപ്പോൾ കുടുംബത്തിനാകെ കെണിയായി മാറി. ഫോൺ പൊലീസ് കസ്​റ്റഡിയിലെടുത്തു. ശാസ്ത്രീയ പരിശോധനക്കായി സൈബർ സെല്ലിന് കൈമാറി. ബാലനിൽ നിന്ന് തിരൂർ പൊലീസ് വിശദാംശങ്ങൾ ശേഖരിച്ച് അന്വേഷണ സംഘത്തിന് കൈമാറി. പിടിയിലായ മുഖ്യപ്രതികളുമായി നേരിട്ട് ബന്ധമുണ്ടോയെന്നും മനപ്പൂർവമുള്ള പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും തുടർനടപടിയെന്നാണ് സൂചന. 
 

Tags:    
News Summary - Fake Hartal Announcement: Five RSS Workers Under Custody -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.