കുന്നംകുളത്ത് വില്‍പനക്കെത്തിച്ച 27,000 ബോട്ടിൽ വ്യാജ ഹാർപിക് പിടികൂടി

കുന്നംകുളം: ഗുജറാത്തില്‍നിന്ന്​ കുന്നംകുളത്തേക്ക് വില്‍പനക്ക്​ കൊണ്ടുവന്ന 27,000 ബോട്ടിൽ ശൗചാലയം വൃത്തിയാക്കാനുള്ള ഹാർപികിന്‍റെ വ്യാജ ബോട്ടിലുകൾ പൊലീസ് പിടികൂടി. ഏഴ് ലക്ഷം രൂപയോളം വിലവരുന്ന വ്യാജ ഹാര്‍പിക് കുന്നംകുളം ചൊവ്വന്നൂർ സ്വദേശിക്കാണ് കൊണ്ടുവന്നതെന്ന്​ കണ്ടെത്തി.

കുന്നംകുളം പൊലീസിന് ഫോൺ മുഖേന ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കാർഗോ കമ്പനിയുടെ ലോറിയിൽ കൊണ്ടുവന്ന ഹാർപിക്കും സോപ്പുപൊടിയും പിടികൂടിയത്. വിവരമറിഞ്ഞ് ഹാര്‍പിക് കമ്പനിയിലെ ഉദ്യോഗസ്ഥരെത്തി പിടികൂടിയവ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. സ്ഥാപനത്തിന്റെ ലീഗല്‍ വിഭാഗം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംഭവസമയം ഡ്രൈവർ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. നികുതി അടച്ച് കൊണ്ടുവരുന്നതാണോയെന്ന്​ പരിശോധിക്കാൻ ഉദ്യോഗസ്ഥർ കുന്നംകുളത്ത് എത്തും.

എന്നാൽ, വിവരം നൽകിയ ആൾ രേഖാമൂലം പരാതി നൽകാത്തതിനാൽ പൊലീസിന് തുടർനടപടി കൈക്കൊള്ളാനും കഴിയാതായി. കമ്പനിയുടെ പരാതി പ്രകാരമേ കേസെടുക്കാനാകൂ. ഇതിനിടെ, ചില്ലറവില്‍പനക്കാരനായ വ്യക്തിക്ക് എട്ട് പെട്ടി ഹാര്‍പിക് ഇറക്കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - fake harpic seized in kunnamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.