വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ സ്ത്രീകൾക്ക് അശ്ലീല സന്ദേശം; യുവാവ് അറസ്​റ്റിൽ

തേഞ്ഞിപ്പലം: വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവ് പിടിയിൽ. പെരുവള്ളൂർ പറമ്പിൽ പീടിക വടക്കീൽമാട് പുറായിൽ ആഷിഫിനെയാണ് (25) തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. 

സ്ത്രീകളുടെ പേരിൽ ഉണ്ടാക്കിയ ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് പെൺകുട്ടികളെ സൗഹൃദ പട്ടികയിലാക്കുകയും മെസഞ്ചറിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നതാണ് ഇയാളുടെ രീതിയെന്ന് തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകയുടെ പരാതിയിലാണ് അറസ്റ്റ്.

ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.

Tags:    
News Summary - fake facebook account obscene messaging arrest -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.