കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനത്തിലെ പരാജയം അന്വേഷിക്കണം -വി.ഡി. സതീശൻ

കണ്ണൂർ: സംസ്ഥാനത്തിന്‍റെ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ന്യൂനമർദം കേരളാ തീരത്തേക്ക് എത്തുമെന്ന് ഒക്ടോബർ എട്ടിന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സംസ്ഥാനം മുന്നറിയിപ്പ് നൽകാൻ വൈകിയെന്നും സതീശൻ ചൂണ്ടിക്കാട്ടി.

മുന്നറിയിപ്പ് സംവിധാനത്തിലെ പരാജയം അന്വേഷിക്കണം. ദുരന്തങ്ങളെ നേരിടാൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മാധവ് ഗാഡ്കിൽ കമ്മിറ്റി റിപ്പോർട്ട് കർഷകവിരുദ്ധമെന്ന് പ്രചരിപ്പിച്ചു. ഹർത്താൽ നടത്തിയാണ് എൽ.ഡി.എഫ് റിപ്പോർട്ടിനെ എതിർത്തത്. കർഷകരെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ടുള്ള മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Failure of weather warning system should be investigated -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.