സമൂഹമാധ്യമത്തിലൂടെ ശത്രുക്കളായി; മാധ്യമപ്രവർത്തകർക്ക്​ മുന്നിൽ മിത്രങ്ങളായി

ആലപ്പുഴ: ഫേസ്​ ബുക്കും വാട്​സ്​ആപ്പുമൊക്കെ സൗഹൃദകേന്ദ്രങ്ങളാണെങ്കിലും പലപ്പോഴും ഇത്​ വിതക്കുന്ന വിദ്വേഷത്തി​​െൻറ വിത്തുകൾ ചെറുതൊന്നുമല്ല. ഒരു നിമിഷത്തെ വൈരാഗ്യം കൊണ്ട്​ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വ്യാജവാർത്ത രണ്ട്​ കുടുംബങ്ങളുടെ സ്വസ്​ഥതയാണ്​ കുറച്ചുകാലം ഇല്ലാതാക്കിയത്​. ഒടുക്കം വാദിയും പ്രതിയും സമൂഹമാധ്യമങ്ങളിൽനിന്നിറങ്ങി യഥാർഥ മാധ്യമങ്ങൾക്ക്​ മുന്നിലെത്തിയതോടെ വൈരാഗ്യം അലിഞ്ഞില്ലാതായി. 

വർഷങ്ങൾക്കുമുമ്പാണ് വിദേശത്തുവെച്ച് രണ്ട് രാജേഷുമാർ കണ്ടുമുട്ടിയത്. കൈനകരി സ്വദേശി രാജേഷ് ആർ. നായർ സീനിയർ റിക്രൂട്ടിങ്​ ഒാഫിസറായി ജോലി ചെയ്തിരുന്ന കുവൈത്തിലെ കെ.ആർ.എച്ച് കമ്പനിയിൽ 2014ൽ ചേർത്തല പള്ളിപ്പുറം സ്വദേശി കെ.രാജേഷ് ചേർന്നതോടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇംഗ്ലീഷ്​ പരിജ്ഞാനം കുറവാണെന്ന പേരിൽ കമ്പനിയിൽനിന്ന്​ പുറത്താക്കപ്പെട്ട  കെ.രാജേഷ്​ വീണ്ടും ജോലിക്ക്​ കയറാൻ രാജേഷ് ആർ. നായരെ സമീപിച്ചു. ഒരിക്കൽ പുറത്താക്കപ്പെട്ടയാളെ വീണ്ടും റിക്രൂട്ട് ചെയ്യാനാകില്ലെന്ന കമ്പനി തീരുമാനം രാജേഷ് ആർ. നായർ അറിയിച്ചു. കുറച്ചുനാളിനുശേഷം രാജേഷ് ആർ. നായർ വെക്‌ട്രസ് എന്ന അമേരിക്കൻ കമ്പനിയുടെ ചെന്നൈ ഒാഫിസിലേക്ക്​ മാറി.

ജോലി നഷ്​ടപ്പെടുത്തിയത്​ രാജേഷ് ആർ. നായരാണെന്ന്​ തെറ്റിദ്ധരിച്ച കെ. രാജേഷ് റിക്രൂട്ടിങ്​ തട്ടിപ്പി‍​െൻറ പേരിൽ രാജേഷ് ആർ. നായർക്കെതിരെ വ്യാജവാർത്ത സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. വ്യാജസന്ദേശം ശ്രദ്ധയിൽ​െപട്ട രാജേഷ് ആർ. നായർ പുളിങ്കുന്ന് പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി. 10 ലക്ഷം രൂപ ആവശ്യപ്പെട്ട്​ മാനനഷ്​ടക്കേസും ഫയൽ ചെയ്​തു. വ്യാജ വാർത്തയുടെ ഉറവിടം കെ.രാജേഷാണെന്ന്​ മനസ്സിലാക്കിയ പൊലീസ് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു.

തനിക്കുണ്ടായ മാനഹാനിക്ക്​ പരസ്യമായി മാപ്പുപറഞ്ഞാൽ പരാതി പിൻവലിക്കാമെന്ന് രാജേഷ് ആർ. നായർ നിലപാടെടുത്തു. തുടർന്ന്​ വാർത്തസമ്മേളനം വിളിച്ച കെ.രാജേഷ്, രാജേഷ് ആർ. നായരെയും മാധ്യമപ്രവർത്തകരെയും സാക്ഷിയാക്കി പരസ്യമായി മാപ്പു പറഞ്ഞു. മാപ്പപേക്ഷ സ്വീകരിച്ച രാജേഷ് ആർ. നായർ കേസുകൾ പിൻവലിക്കുമെന്നും രാജേഷ് ആവശ്യപ്പെട്ടാൽ ജോലി തരപ്പെടുത്തി നൽകാൻ തയാറാണെന്നും അറിയിച്ചു. 
Tags:    
News Summary - facebook- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.